2022 നവംബർ 5 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഏറ്റുമാനൂരപ്പൻ കോളേജിൽ വെച്ച് "ദിശ 2022"
എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു . ജോബ് ഫെയറിനു മുന്നോടിയായി ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ക്യാമ്പസ്സിൽ വെച്ച് രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുന്നു.
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേദിവസം ഏതെങ്കിലും തിരിച്ചറിയൽ രേഖയും 250 രൂപ രജിസ്ട്രേഷൻ ഫീസുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്
ജോബ് ഫെയറിനു മുൻപായി കോളേജിൽ വെച്ച് പ്രീ ട്രെയിനിങ്ങ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഡീറ്റെയിൽസ് കൃത്യമായി ഫിൽ ചെയ്യേണ്ടതാണ്.