SAAKALYAM - Beneficiary Application Form

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക ഉന്നമനവും ജീവിത പുരോഗതി ഉറപ്പാക്കുന്നതിന്റെയും ഭാഗമായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഭൂരിഭാഗം പേരും സ്വന്തം കുടുംബങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്നവരും നിരാശ്രയ സാഹചര്യത്തിൽ ജീവിക്കുന്നവരുമാണ്. സ്വന്തമായി ജീവനോപാധി ഇല്ലാത്തതിനാൽ പല തരത്തിലുള്ള ചൂഷണത്തിനും ട്രാൻസ്ജെൻഡർ വ്യക്തികൾ വിധേയരാകുന്നുണ്ട്.

    ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിൽ പരിശീലനം നൽകിക്കൊണ്ട് സുസ്ഥിര തൊഴിലവസരങ്ങൾ വര്‍ദ്ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച പദ്ധതിയാണ് സാകല്യം. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) മുഖേനയാണ്. എല്ലാ വിഭാഗങ്ങൾക്കും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും മാന്യമായ ജീവിതം നയിക്കാനും സാധിക്കുന്ന തരത്തിൽ തൊഴിലിടങ്ങളെ മാറ്റിയെടുക്കുക എന്നത് പ്രയോഗികമായ വെല്ലുവിളിയാണ്. ഇതിനായി, കൈലയുടെ ഇൻക്ലൂഷൻ പദ്ധതിയായ പ്രിസത്തിന് കീഴിൽ ആണ് സാകല്യം പദ്ധതി നടപ്പാക്കുന്നത്. വൈവിധ്യങ്ങളെ ഉൾകൊള്ളുന്ന തൊഴിലിടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആരാണ് സാകല്യം പദ്ധതിയുടെ ഗുണഭോക്താക്കൾ?

ട്രാൻസ്ജെന്റർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമം, 2019, വകുപ്പ് 2(കെ) പ്രകാരം ലിംഗവൈവിധ്യമുള്ള എല്ലാ സമൂഹങ്ങളും ട്രാൻസ്ജെന്റർ വ്യക്തികളിൽ ഉൾപ്പെടുന്നുണ്ട്. അവരെല്ലാം തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അർഹതയുള്ളവരാണ്.

 [(k) “transgender person” means a person whose gender does not match with the gender assigned to that person at birth and includes trans-man or trans-woman (whether or not such person has undergone Sex Reassignment Surgery or hormone therapy or laser therapy or such other therapy), person with intersex variations, genderqueer and person having such socio-cultural identities as kinner, hijra, aravani and jogta.] 

പദ്ധതിയുടെ നടത്തിപ്പ്

1. ഘട്ടങ്ങളായാണ് സാകല്യം പദ്ധതി നടപ്പാക്കുക.

2. ആദ്യ ഘട്ടത്തിൽ, 50 പേർക്ക് തെരെഞ്ഞെടുത്ത കോഴ്സുകൾക്ക് അസാപ്പ് (ASAP) വഴി പരിശീലനം ലഭ്യമാക്കും. (കോഴ്സുകളുടെ വിശദാംശങ്ങൾ ഈ ഫോമിൽ ലഭ്യമാണ്.)

നിർദ്ദേശങ്ങൾ 

1. ഈ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

2. ഒരു ഗുണഭോക്താവ് ഒരു തവണ മാത്രമാണ് വിശദാംശങ്ങൾ നൽകുന്നതെന്ന് ഉറപ്പുവരുത്തുക.

3. എല്ലാ ഫീൽഡും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.

4. ഒരു കോഴ്സ് മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. കോഴ്സ് മാറ്റം പ്രോത്സാഹിപ്പിക്കുന്നതല്ല.

5. ആദ്യ ഘട്ടത്തിൽ ഇവിടെ പരാമർശിച്ചിട്ടുള്ള കോഴ്സുകൾ മാത്രമായിരിക്കും ലഭ്യമാവുക.

വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: 
Email id - sjdtgcell@gmail.com
Ph: 18004252147
Sign in to Google to save your progress. Learn more
Email *
Full Name/പേര് *
TG ID Card number/Application number/ടിജി ഐഡി കാർഡ് നം./ അപേക്ഷ നമ്പർ *
Age/വയസ്സ് *
Date of Birth/ജനന തീയതി *
MM
/
DD
/
YYYY
Mobile number/മൊബൈൽ നമ്പർ *
Email ID/ഇമെയിൽ ഐഡി
Address/അഡ്രസ്സ് *
District/ജില്ല *
Educational Qualification/വിദ്യാഭ്യാസ യോഗ്യത *
ബിരുദം/ബിരുദാനന്തരബിരുദം/പ്രൊഫഷണൽ കോഴ്സ് ഏതെന്ന് വ്യക്തമാക്കുക (ഉദാ: BSc Physics, BA English Literature, BTech EEE, MPhil Philosophy, etc.)
സാകല്യം പദ്ധതിയുടെ ഭാഗമായി ASAP ലഭ്യമാക്കുന്ന കോഴ്സുകൾ *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy