MIC ASAS ENTRANCE 2024
തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ബഹുമുഖ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി). നിരവധി മസ്ജിദുകൾ, മദ്രസകൾ, ശരീഅത്ത് കോളേജ്, ഹിഫ് ളുൽ ഖുർആൻ കോളേജ്, അഫ്ളലുൽ ഉലമ, അനാഥ അഗതി മന്ദിരങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ എം.ഐ.സി യുടെ കീഴിൽ പ്രവർത്തിക്കുന്നു. എം.ഐ.സിയുടെ കീഴിലുള്ള സുപ്രധാന സംരംഭങ്ങളിലൊന്നാണ് അക്കാദമി ഓഫ് ശരീഅ & അഡ്വാൻസ്ഡ് സ്റ്റഡീസ് (അസാസ്)
പാരമ്പര്യ കിതാബുകൾക്ക് ഊന്നൽ നൽക്കുന്നതോടൊപ്പം മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് ഏകീകൃത സിലബസും പാഠ്യപദ്ധതിയും നടപ്പിലാക്കുന്ന കരിക്കുലമാണ് അസാസ് വിഭാവനം ചെയ്യുന്നത്. സംസ്കൃതം സിലബസിന്റെ ഭാഗമായി പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ മതസ്ഥാപനമാണ് അസാസ്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യരായ അധ്യാപകർ, വിദ്യാർത്ഥിയുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ മികച്ച അന്തരീക്ഷം തുടങ്ങിയവ അസാസിന്റെ പ്രത്യേകതയാണ്.

(നിയമാവലി)

∆ മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സിന്റെയും അസാസിന്റെയും മുഴുവൻ നിയമങ്ങളും മാർഗനിർദേശങ്ങളും വിദ്യാർത്ഥി അനുസരിക്കേണ്ടതാണ്.

∆ എട്ട് വർഷമാണ് കോഴ്സിന്റെ കാലാവധി മതരംഗത്ത് മാലിക്കി ബിരുദവും ഭൗതിക രംഗത്ത് ഡിഗ്രിയും പൂർത്തീകരിക്കുന്ന തരത്തിലാണ് കോഴ്സ് ഘടന.

∆ സ്ഥാപനത്തിന്റെ നിയമാവലി ലംഘിക്കുന്നവർക്കെതിരെയും പഠനം പൂർത്തിയാക്കാതെ കോഴ്സ് കാലാവധിക്ക് മുമ്പ് അകാരണമായി കൊഴിഞ്ഞ് പോകുന്നവർക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കാൻ സ്ഥാപനത്തിന് എല്ലാവിധ അധികാരവും ഉണ്ടായിരിക്കുന്നതാണ്.

∆ നാടിനും കുടുംബത്തിനും മുതൽക്കൂട്ടായ മാതൃകായോഗ്യരായ പണ്ഡിതരെ വാർത്തെടു ക്കുകയാണ് സ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യം. ആയതിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണം അഭ്യർത്ഥിക്കുന്നു.

For more details, Visit 👉 www.miconline.org
Sign in to Google to save your progress. Learn more
ACADEMY OF SHARIA AND ADVANCED STUDIES (ASAS)
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy