സംരഭകത്വ വികസന പരിപാടികളുടെ ഭാഗമായി ഓരോ മേഖലകളിലും കാലാനുസൃതമായി മാറിക്കൊിരിക്കുന്ന പ്രവണതകൾക്കനുയോജ്യമായി സംരഭകരെ പ്രാപ്‌തരാക്കുന്നതിനുവേണ്ടി പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി സാങ്കേതിക ശിൽപശാലകൾ കേരള സർക്കാർ, വ്യവസായ വാണിജ്യവകുപ്പ് വർഷംതോറും സംഘടിപ്പിച്ച് വരുന്നു
കാർഷികാധിഷ്ടിത ജില്ലയായ ഇടുക്കിയിൽ അനേകം പഴ ചെടികളും ഫലവൃക്ഷങ്ങളും അടുത്ത കാലത്തായി കൃഷി ചെയ്തു വരുന്നു.ഫലങ്ങളുടെ മൂല്യവർധിത ഉൽപാദനം വഴി അത്തരത്തിലുള്ള സംരഭങ്ങൾക്ക് പുത്തനുണർവ്വ് നൽകുന്നതിന് സാധിക്കും. ഈ സാഹചര്യത്തിൽ ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക,മാങ്ങ,പൈനാപ്പിൾ,സ്ട്രോബെറി,പാഷൻ ഫ്രൂട്ട് തുടങ്ങി എല്ലാ പഴ വർഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള ഉൽപന്നങ്ങളെക്കുറിച്ചും അവയുടെ പ്രോസസിംഗ് രീതികളെക്കുറിച്ചും , 3 ദിവസം നീണ്ടു നിൽക്കുന്ന സാങ്കേതിക ശിൽപശാല ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആമുഖ്യത്തിൽ 2024 ഫെബ്രുവരി 6, 7,8 തീയതികളിൽ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു .ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.രജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക