Life Skills Assessment Malayalam
Google にログインすると作業内容を保存できます。詳細
メールアドレス *
Name *
Gender *
Age in years *
Mobile No. *
ഈ അസ്സെസ്സ്മെന്റ് / മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങൾ

ലോകാരോഗ്യ സംഘടന (WHO) ജീവിത നൈപുണ്യങ്ങളെ (ലൈഫ് സ്‌കിൽസ്) നിർവചിച്ചിരിക്കുന്നത് "ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളും വെല്ലുവിളികളും ഫലപ്രദമായി നേരിടാൻ വ്യക്തികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന അനുസൃതവും  സുനിശ്ചിതവുമായ  പെരുമാറ്റത്തിനുള്ള കഴിവുകൾ" എന്നാണ്. ലളിതമായി പറഞ്ഞാൽ, ദൈനംദിന ജീവിതത്തെ നേരിടാൻ ആവശ്യമായ കഴിവുകളാണ് ജീവിത നൈപുണ്യങ്ങൾ അഥവാ ലൈഫ് സ്‌കിൽസ്. വ്യക്തികളുടെ ജീവിത നൈപുണ്യത്തിന്റെ നിലവാരം മനസ്സിലാക്കുന്നത് അവരുടെ ജീവിത ശൈലിയെ മെച്ചപ്പെടുത്തുന്നതിനും ആവശ്യമുള്ളിടത്ത് തിരുത്തലുകൾ വരുത്തുന്നതിനും സഹായിക്കും. നിങ്ങൾ ചെയ്യാൻ പോകുന്ന ഈ വിലയിരുത്തൽ (അസ്സെസ്സ്മെന്റ്) ലോകാരോഗ്യ സംഘടന-നിർവചിക്കുന്ന ജീവിത നൈപുണ്യങ്ങളുടെ പട്ടിക പ്രകാരമാണ്. അവയുടെ ലിസ്റ്റ് ഇങ്ങനെ ആണ്‌:1. തീരുമാനമെടുക്കലും പ്രശ്‌നപരിഹാരവും, 2. സർഗ്ഗാത്മകവും വിമർശനാത്മകവുമായ ചിന്ത, 3. ആശയവിനിമയവും വ്യക്തിപരവുമായ കഴിവുകൾ, 4. സ്വാവബോധവും സമാനുഭൂതിയും, 5. നിശ്ചയദാർഢ്യവും സമചിത്തതയും 6. സഹിഷ്ണുതയും വികാരങ്ങളും സമ്മർദ്ദവും നേരിടുക (1. Decision-making and problem-solving, 2. Creative and critical thinking, 3. Communication and interpersonal skills, 4. Self-awareness and empathy, 5. Assertiveness and equanimity and 6. Resilience and coping with emotions and stress.). ഒമ്പതാം ക്ലാസ് സ്കൂൾ തലം മുതൽ മുകളിലേക്കുള്ള ഏത് പ്രായക്കാർക്കും ഈ അസ്സെസ്സ്മെന്റ്  ചെയ്യാം. യോഗ്യതയും അനുഭവപരിചയവുമുള്ള ഒരു മനഃശാസ്ത്രജ്ഞൻ വിശകലനം ചെയ്ത് തയ്യാറാക്കുന്ന നിങ്ങളുടെ മൂല്യനിർണ്ണയ റിപ്പോർട്ടിന്റെ ഫീസ് Rs. 750/- ആണ്‌. നിങ്ങൾക്ക് ഇവിടെ പണമടയ്ക്കാം. PAY HERE

ചുവടെ ഓൺലൈൻ പേയ്‌മെന്റ് റഫറൻസ് നമ്പർ നൽകുക. *
താഴെ കാണുന്ന പ്രസ്താവനകളെ  ലീനിയർ സ്കെയിലിൽ, നിങ്ങളുടെ പ്രതികരണം 1-നും 5-നും ഇടയിൽ ആയി റേറ്റുചെയ്യുക. വ്യക്തിപരമായ അഭിപ്രായപ്രകാരം 1 ഏറ്റവും കുറഞ്ഞ നിലയിലും 5 ഏറ്റവും കൂടുതൽ എന്ന നിലയിലും പ്രസ്താവനകളെ നിങ്ങൾ അംഗീകരിക്കുന്നതിന്റെ തോത് (റേറ്റ്) ആണ്‌ രേഖപ്പെടുത്തേണ്ടത്.
അസ്സെസ്സ്മെന്റ് ചെയ്യുന്ന വ്യക്തിക്ക് പ്രസ്‌താവനകൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ആരെങ്കിലും സഹായിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ സഹായിക്കുന്ന വ്യക്തി അസ്സെസ്സ്മെന്റ് ചെയ്യുന്ന വ്യക്തിയുടെ റേറ്റിംഗ് തീരുമാനത്തെ  നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചേക്കാവുന്ന ഒന്നും ചെയ്യാതിരിക്കാൻ നോക്കണം.

എന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും സാധാരണയായി തെളിവുകളും കാരണങ്ങളും അടിസ്ഥാനമാക്കിയാണ് രൂപപ്പെടാറുള്ളത്

*

എന്റെ പ്രശ്‌നത്തിന് ശരിയായ പരിഹാരം കണ്ടെത്തുന്നതുവരെ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും

*

പ്രതികൂല മനോഭാവമുള്ള ആളുകളുമായി ഇടപഴകുമ്പോൾ എനിക്ക് ശാന്തനായിരിക്കാൻ കഴിയും

*

മറ്റുള്ളവർ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്

*

എന്നെപ്പറ്റിയുള്ള മറ്റുള്ളവരുടെ മനോഭാവത്തെക്കുറിച്ച് ഞാൻ സാധാരണയായി വിഷമിക്കാറില്ല

*

ഞാൻ ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾക്ക് ഞാൻ സ്വയം ഉത്തരവാദിയായിരിക്കും എന്നാണ് എന്റെ വിശ്വാസം

*

ജീവിതത്തിന്റെ മിക്ക സാഹചര്യങ്ങളിലും എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് ഞാൻ വസ്തുതകളും സാധ്യതകളും വിശകലനം ചെയ്യാറുണ്ട്

*

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ ആശയങ്ങൾ വികസിപ്പിക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്

*

ഞാനുമായി മുഖാമുഖം സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി വിവരിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധയോടെ കേൾക്കാറുണ്ട്

*

എനിക്ക് മാനസിക അസ്വസ്ഥത തോന്നുമ്പോൾ, അതിന്റെ പിന്നിലെ കാരണങ്ങൾ ഞാൻ വിശകലനം ചെയ്യാറുണ്ട്

*

മറ്റുള്ളവരുടെ വിമർശനങ്ങൾ എന്നെ അധികം വേദനിപ്പി ക്കാറില്ല

*

ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചതിന് ഞാൻ മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താറില്ല

*

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എന്നെത്തന്നെ നന്നായി ക്രമീകരിച്ചു (ഓർഗനൈസ് ചെയ്ത്) പ്രവർത്തിക്കാറുണ്ട്

*

പുതിയ കാര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറി ച്ചും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെക്കുറി ച്ചും ഞാൻ കുറേ ചിന്തിക്കാറുണ്ട്

*

കുറച്ച് വാചക ങ്ങളിലൂടെ എനിക്ക് കാര്യങ്ങൾ മറ്റുള്ളവരോട് ഫലപ്രദമായി വിശദീകരിക്കാൻ കഴിയും

*

ജീവിത സാഹചര്യങ്ങളോടുള്ള എന്റെ ഇപ്പോഴത്തെ മനോഭാവവും വീക്ഷണവുമായി എന്റെ ബാല്യകാല അനുഭവങ്ങൾക്ക് നല്ല ബന്ധമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്

*

കഠിനസ്വഭാവമുള്ള ആളുകളെ ശാന്തതയോടെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിയും

*

എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പരിമിതികളെക്കുറിച്ച് ഞാൻ ബോധവാനാണ്

*

പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ സാധ്യമായ ബദൽ മാർഗങ്ങൾ ഞാൻ കണ്ടുവെക്കാറുണ്ട്

*

ക്രിയേറ്റിവായ എന്തെങ്കിലും ചെയ്യുന്ന രീതിയിലുള്ള ഹോബികളാണ് എനിക്കിഷ്ടം

*

വായനയും എഴുത്തും ഞാൻ ആസ്വദിക്കാറുണ്ട്

*
സിനിമ കാണുമ്പോൾ വൈകാരിക രംഗങ്ങൾ എന്റെ മനസ്സിനെ ബാധിക്കാറുണ്ട് *

എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ ഞാൻ ഏറെ പരിഭ്രാന്തനാകാറില്ല

*

ആവശ്യമുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം തേടാൻ ഞാൻ മടിക്കാറില്ല  

*

പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്യുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്

*

മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്ക് പലപ്പോഴും കഴിയാറുണ്ട്

*

ഞാൻ എന്തെങ്കിലും തിരക്കിലായിരിക്കുമ്പോൾ പോലും ടെലിഫോൺ കോളുകൾ എടുക്കാറുണ്ട്

*

എന്റെ അടുത്ത ആളുകൾ അവരുടെ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് ഊഹിക്കാൻ കഴിയും

*

വിജയവും പരാജയവും സമചിത്തതയോടെ സ്വീകരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു

*

മറ്റുള്ളവരിൽ നിന്ന് സഹതാപം തേടുന്നത് എനിക്ക് ഇഷ്ടമല്ല

*

എന്റെ മിക്ക പ്രധാനപ്പെട്ട തീരുമാനങ്ങളിലും പ്രവൃത്തികളിലും സർഗ്ഗാത്മകവും (ക്രിയേറ്റീവ്) ഇന്നൊവേറ്റീവു (പുതുമയുള്ള രീതിയിൽ പ്രവർത്തിക്കുക) മാകാൻ ഞാൻ ശ്രമിക്കാറുണ്ട്

*

നിരവധി ശാസ്ത്രീയ വസ്തുതകളിൽ ഞാൻ ആകൃഷ്ടനാണ്

*

സോഷ്യൽ മീഡിയ ഇടപെടലുകളിൽ, എനിക്ക് മറ്റുള്ളവരുവരുമായി വ്യത്യസ്തമായ കാഴ്ചപ്പാട് ഉള്ളപ്പോൾ പോലും വരുടെ അഭിപ്രായങ്ങൾ ഞാൻ സ്വീകരിക്കാറുണ്ട്

*

മറ്റുള്ളവരുടെ സ്വഭാവം എന്റേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും അവരെ ആ രീതിയിൽ തന്നെഎനിക്ക് സ്വീകരിക്കാൻ പറ്റും

*

വിഷമകരമായ സാഹചര്യങ്ങളി ശാന്തത പാലിക്കുന്ന സുഹൃത്തുക്കളെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

*

വിജയത്തിലും പരാജയത്തിലും മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല

*

പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ നന്നായി പ്ലാൻ ചെയ്യാറുണ്ട്

*

പുതിയതും പ്രസിദ്ധവുമായ സ്ഥലങ്ങൾ സന്ദർശിക്കാനും അവയെക്കുറിച്ചു പഠനം നടത്തുവാനും എനിക്കിഷ്ടമാണ്

*

എന്നോട് നേരിട്ട് മുഖാമുഖം ആശയവിനിമയം നടത്തുന്ന ആളുകളുടെ ശരീരഭാഷ (ബോഡി ലാംഗ്വേജ്) ഞാൻ സാധാരണയായി നിരീക്ഷിക്കാറുണ്ട്

*

ഞാൻ എന്റെ വ്യക്തിപരമായ കഴിവുകളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താറുണ്ട്

*

എന്റെ സ്വാതന്ത്ര്യം പോലെ തന്നെ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു

*

ദുഃഖകരമായ സംഭവങ്ങളുടെ പ്രഭാവത്തിൽ നിന്ന് ഞാൻ വേഗത്തിൽ ആത്മനിയന്ത്രണം വീണ്ടെടുക്കാറുണ്ട്

*

മാറ്റങ്ങളെ ജീവിതത്തിലെ സാധാരണ സംഭവങ്ങളായി മാത്രമേ ഞാൻ കരുതാറുള്ളു

選択を解除

ചില യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ എനിക്ക് ആകാംക്ഷ ഉണ്ടാവാറുണ്ട്

*

മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് പ്രയാസം ഉണ്ടാവാറില്ല

*

സ്ട്രെസ് (മനഃക്ലേശം) ഉണ്ടാക്കുന്ന സാഹചര്യങ്ങളെ എനിക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയും

*

എനിക്ക് ആളുകളോട് എളുപ്പത്തിൽ ക്ഷമിക്കാൻ കഴിയും

*
ക്രിയേറ്റീവായ പ്രവർത്തനങ്ങളിലൂടെ എന്റെ വൈകാരിക അസ്വസ്ഥതകളെ മറികടക്കാൻ ഞാൻ ശ്രമിക്കാറുണ്ട് *

മിക്ക പ്രധാന തീരുമാനങ്ങളും എടുക്കുമ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ ഞാൻ പരിഗണിക്കാറുണ്ട്

*

യുക്തിക്ക് നിരക്കാത്ത ഒരു കാര്യത്തിലും ഞാൻ വിശ്വസിക്കാറില്ല

*

പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നതിന് മുൻപ്, ഞാൻ എന്റെ മനസ്സിൽ ആശയവിനിമയത്തിന്റെ രീതി ക്രമീകരിക്കാറുണ്ട്

*

ഞാൻ സാധാരണയായി മറ്റുള്ളവരോട് ദയ കാണിക്കാറുണ്ട്

*

ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് എനിക്ക് വളരെ പ്രധാനമാണ്

*

എന്റെ വികാരങ്ങൾ എന്നിൽ അധീനമാണ്. അറിഞ്ഞോ അറിയാതെയോ ഞാൻ സ്വയം അനുവദിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് അവയെ നിയന്ത്രിക്കാൻ ആവില്ല.

*

എന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും കൈവരിക്കേണ്ട ഫലം എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്

*

എനിക്ക് ഒരേസമയം വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ കഴിയും

*

മറ്റുള്ളവർ എന്റെ ആശയവിനിമയം എളുപ്പത്തിൽ മനസ്സിലാക്കാറുണ്ട്

*

ജീവിത സാഹചര്യങ്ങളെ നേരിടാൻ എനിക്ക് വേണ്ടത്ര ആത്മവിശ്വാസമുണ്ട്

*

എന്റെ വിശ്വാസങ്ങൾ എന്റെ അറിവിനെയും അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്

*

എന്റെ വികാരങ്ങൾ ഞാൻ അടിച്ചമർത്താറില്ല

*

പ്രധാനപ്പെട്ട തീരുമാനങ്ങൾ ഞാൻ മാറ്റിവയ്ക്കാറില്ല

*

ജീവിതം അനുദിനം പഠിക്കാൻ പുതിയ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു എന്നതാണ് എന്റെ അനുഭവം

*

പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കാൻ എനിക്കിഷ്ടമാണ്

*

മിക്ക കാര്യങ്ങളിലും മറ്റുള്ളവരുമായി ഇടപെടുമ്പോൾ തുറന്ന് സംസാരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്

*

ആളുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യങ്ങളിൽ ഞാൻ നേതൃത്വം വഹിക്കാറുണ്ട്

*

ആവശ്യമെങ്കിൽ എന്റെ വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് മറ്റുള്ളവരുടെ സഹായം തേടാൻ ഞാൻ മടിക്കില്ല

*

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ഞാൻ സാധാരണയായി മറ്റുള്ളവരുമായി ചർച്ച ചെയ്യാറുണ്ട്

*

എന്റെ ശ്രദ്ധയിൽപ്പെടുന്ന പുതിയതെന്തും ഞാൻ നന്നായി മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്

*

എന്റെ സുഹൃത്തുക്കൾ പലപ്പോഴും എന്നിൽ നിന്നും ഉപദേശം തേടാറുണ്ട്

*

എന്റെ വികാരങ്ങളെ ഉചിതമായി കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥ എനിക്ക് മനസ്സിലാക്കാനാവും

*

എന്റെ ശക്തിയും ബലഹീനതയും എനിക്ക് നന്നായി അറിയാം

*

എല്ലാവരും അവരവരുടെ അവസ്ഥയിൽ അവരവരുടെ സ്ഥാനത്തു ശരിയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

*

ഒരു പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഞാൻ സാധാരണയായി വീണ്ടും ശ്രമിക്കാറുണ്ട്

*

പാഠ്യേതര, സാമൂഹിക പ്രവർത്തനങ്ങളിൽ എനിക്ക് താൽപ്പര്യമുണ്ട്

*

ആളുകൾക്ക് എന്നെ എളുപ്പം കബളിപ്പിക്കാൻ കഴിയില്ല

*

ഞാൻ ചിട്ടയും അച്ചടക്കവുമുള്ള ഒരു വ്യക്തി ആണ്

*

ആവശ്യമെങ്കിൽ ആരോടും "ഇല്ല (No) / പറ്റില്ല " എന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്

*

എന്റെ നിയന്ത്രണത്തിന് അതീതമായ ജീവിത സംഭവങ്ങളെ അവ വരുന്ന രൂപത്തിൽത്തന്നെ സ്വീകരിക്കാൻ എനിക്ക് കഴിയും

*

ഞാൻ പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാറില്ല

*

പുതിയ കാര്യങ്ങൾ പഠിക്കാൻ ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറുണ്ട്

*

ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ, ജയിക്കുകയോ തോൽക്കുകയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല

*

പലപ്പോഴും ദാരുണമായ സംഭവങ്ങൾ എന്റെ മനസ്സിനെ ബാധിക്കാറുണ്ട്

*

ആവശ്യം ഉണ്ടെങ്കിൽ മറ്റൊരാളുടെ കാര്യത്തിനായി ഇടപെടുന്നതിൽ എനിക്ക് മടി ഉണ്ടാവില്ല

*

പ്രവർത്തിയിൽ നല്ല ടൈം മാനേജ്മെന്റ് നടത്തിയാൽ മാനസിക സമ്മർദ്ദം കുറയുമെന്ന് ഞാൻ വിശ്വസിക്കുന്നു

*

എന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനം ഞാൻ സാധാരണയായി പരിഗണിക്കാറുണ്ട്

*

പുതിയ വിഷയങ്ങളിളെ പറ്റി മറ്റുള്ളവരുടെ കൂടെ ചർച്ചചെയ്യാനും സംവാദം നടത്താനും എനിക്ക് ഇഷ്ടമാണ്

*

ആരെയെങ്കിലും വേദനിപ്പിച്ചാൽ, ആ വ്യക്തിയുടെ അടുത്തേക്ക് ചെന്ന് ക്ഷമായാചനം നടത്താൻ ഞാൻ മടിക്കില്ല

*

ആളുകൾ പരസ്പരം സംരക്ഷിക്കുന്നത് നല്ല സമൂഹ ജീവിതത്തിന്റെ ആവശ്യമാണ്

*

ഒരു സംഘർഷം ഒഴിവാക്കുന്നതിനായി മാത്രം ആളുകളുമായി വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ഇഷ്ടപ്പെടാറില്ല

*

എന്റെ മനസ്സിനെ സമ്മർദ്ദരഹിതമായി നിലനിർത്തുന്ന ചില ഹോബികളും താൽപ്പര്യങ്ങളും എനിക്കുണ്ട്

*
送信
フォームをクリア
Google フォームでパスワードを送信しないでください。
このコンテンツは Google が作成または承認したものではありません。 不正行為の報告 - 利用規約 - プライバシー ポリシー