പ്രവാസി ഡാറ്റാ ബാങ്ക്‌ -Pravasi Data Bank പുനരധിവാസം സാധ്യതാപഠനം Possibility Study on rehabilitation
പ്രിയ പ്രവാസികളേ, മുൻ പ്രവാസികളേ,
ആഗോളതലത്തിൽ തൊഴിൽ നഷ്ടങ്ങളുടെ കാലമാണു വരാനിരിക്കുന്നത്‌. നിലവിൽ പലമേഖലയിലും സ്വയംതയ്യാറാവാൻ നാം തയ്യറാവേണ്ട സമയം ആണു. സ്വന്തം പഞ്ചായത്തിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും, തൊഴിൽ മേഖലയിലെ അവസരങ്ങൾ ഏകോപിപ്പിച്ച്‌ പ്രവാസികളെ അതിനായ്‌ പ്രാപ്തരാക്കാനും നോർക്ക വഴി ബാങ്കുകളിലൂടെ ലഭ്യമാകുന്ന ഡിസ്കൗണ്ട്‌ ഉള്ള വ്യവസായ ലോണുകൾ ലഭിക്കാൻ യോഗ്യത നേടാനും ഒക്കെ നാം തയ്യാറാവേണ്ടത്‌ ഉണ്ട്‌. ഉള്ള പണം, ബിസിനസ്‌ പഠിക്കാതെ മുടക്കി, നഷ്ടമായ കഥകൾ ഇനിയും ഉണ്ടാകരുത്‌, ഓരോ ജില്ലയിലും വിവിധ തൊഴിൽ അറിയുന്നവരെ തൊഴിൽ മേഖല സൃഷ്ടിച്ച്‌ വരുമാനം ഉള്ളവർ ആക്കേണ്ടതുണ്ട്‌. അടിസ്ഥാന വിവരശേഖരണത്തിലൂടെ മാത്രമേ ഇതെല്ലാം സാധ്യമാകൂ.. മടിച്ച്‌ നിൽക്കാതെ ലളിതമായ ഈ സർവ്വേ പൂർത്തിയാക്കുക. നിങ്ങൾക്ക്‌ പരിചയം ഉള്ള പ്രവാസികൾക്ക്‌ അയക്‌ കൊടുക്കുക. അറിയാത്തവരെ പൂരിപ്പിക്കാൻ സഹായ്ക്കുക. പരസ്പരം കൈ‌ത്താങ്ങ്‌ ആവുക.

ഇത്തരം വിവരങ്ങളുടെ അപൂർണ്ണത കൊണ്ടാണു പ്രവാസികൾക്കായ്‌ പദ്ധതികൾ ആവിശ്കരിക്കുന്നതിൽ നമുക്ക്‌ ഒറ്റക്കും കൂട്ടായും പലപ്പോഴും പരാജയങ്ങൾ സംഭവിച്ചത്‌. ഇനിയും വൈകാൻ നമുക്ക്‌ സമയമില്ല എന്നതാണു സത്യം.  14 വിദേശ രാജ്യങ്ങളിലും നാട്ടിൽ എല്ലാ ജില്ലയിലും സജീവമായ്‌ നിൽക്കുന്ന സംഘടന ഈ സർവ്വേ പ്രവാസികൾക്ക്‌ ഗൂണകരമാകും വിധം പൂർത്തിയാവാൻ സഹകരിക്കാനും ലളിതമായ്‌ ഫോം പൂരിപ്പിക്കാനും മറ്റുള്ളവർക്ക്‌ പൂരിപ്പിക്കാൻ സഹായിക്കാനും  എല്ലാ പ്രവാസികളോടും  തിരിച്ച്‌ വന്ന മുൻ പ്രവാസികളോടും എല്ലാ പ്രവാസി സംഘടന‌കളോടും  ഭാരവാഹികളോടും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

"പലതായ്‌ നിന്ന് നഷ്ടപ്പെടാവുന്നതെല്ലാം നമുക്ക്‌ ഒരുമിച്ച്‌ നിന്ന് നേടാം"

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) ഇന്ത്യയിൽ സൊസൈറ്റി ആക്റ്റ്‌ പ്രകാരം രെജിസ്റ്റർ ചെയ്ത ( Reg: KTM/TC/118/2018)‌ രാഷ്ട്രീയ സാമുദായിക പ്രാദേശിക വ്യത്യാസമില്ലാത്ത ആഗോള പ്രവാസി കൂട്ടായ്മയാണു. നിലവിലെ സാഹചര്യത്തിൽ നിലവിലെ പ്രവാസികൾ, തിരിച്ച്‌ വരാൻ നിൽകുന്നവർ, തിരിച്ചു വന്നവർ ആയ ജോലി നഷ്ടമായ്‌ തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം സാധ്യമാവാൻ ഉള്ള പ്രാഥമിക പഠനം GKPAയുടെ സ്റ്റേറ്റ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാനും വിവിധ ജില്ലാ കമ്മറ്റികൾ വഴി അത്‌ പഠന വിധേയമാക്കി റിസൽട്ടുകളുടെ അടിസ്ഥാനത്തിൽ വിദേശ ചാപ്റ്ററുകളും സ്ഥാപക കോർ ടീമുമായ്‌ സഹകരിച്ച്‌ ധാരണയിൽ ആകുവാനും നോർക്ക - കേരള സർക്കാറിനു ഉപകാരം ആകും വിധം സമർപ്പിക്കാനും സംഘടനയ്ക്ക്‌ നേരിട്ട്‌ ഈ വിഷയത്തിൽ ലാഭേഛയില്ലാതെ പ്രവാസികൾക്കായ്‌ ഇടപെടാനും ആണു ഈ സർവ്വേ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ഈ സർവേയുടെ വിവരങ്ങൾ പുനരധിവാസ ഉദ്ദേശങ്ങൾക്കല്ലാതെ ഉപയോഗിക്കില്ല എന്നും സർവ്വേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളോ റിസൽട്ടൊ GKPAയ്ക്ക്‌ പുറത്ത്‌ ഉള്ള നോർക്ക / കേരള സർക്കാർ അല്ലാതെ , ഒരു സംവിധാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ നൽകില്ല എന്നും സർവ്വേയിൽ നാമമാത്രമായ ജെനറൽ ആയ അടിസ്ഥാന വിവരങ്ങൾ ‌അല്ലാതെ ഒരു ആധികാരിക രേഖകളും ചോദിക്കുന്നതല്ല എന്നും മേൽകൂട്ടി കേരള സർക്കാറിനെയും നോർക്ക,  പ്രവാസ്‌ ക്ഷേമനിധി ബോർഡുകളെയും അറിയിചിട്ടുള്ളതും ആണു.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക:
kerala.gkpa@gmail.com
mail.gkpa@gmail.com

Sincerely:
Siddiq Koduvally - State President
Dr S. Soman - State Gen. Secretary
MM Ameen - State Treasurer



Sign in to Google to save your progress. Learn more
പുനരധിവാസ പഠന സർവ്വേ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവോ? Do you wish to continue rehabilitation possibility study survey? *
Required
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy