1. എൻസൈമുകൾ, ഹോർമോണുകൾ, ശ്ലേഷ്മസ്തരം മുതലായ കോൾ സ്രവങ്ങൾ ചെറിയ സ്തരസഞ്ചികളിൽ ശേഖരിക്കുന്നു. ഗ്രന്ഥി കോശങ്ങളിൽ ധാരാളം കാണപ്പെടുന്നു. Collects cell secretions like enzymes, hormones, mucous etc., in small vesicles. Seen in plenty in glandular cells.
2. കോശത്തിന്റെ നിയന്ത്രണ കേന്ദ്രം The regulatory centre of the cell
3. കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനുള്ളിലെ പദാർഥ സംവഹനം നടക്കുന്നത് ഇതിലൂടെയാണ്. കോശത്തിന് ദൃഢതയും രൂപവും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു. The passage in the cell. Conduction of materials inside the cell takes place through this organelle. Also known as cytoskeleton as it provides firmness and shape to the cell.
4. കോശത്തിലെ ഊർജ നിലയം. ഊർജ്ജത്തിന്റെ ഉൽപാദനത്തിനും സംഭരണത്തിനും സഹായിക്കുന്നു. ഊർജാവശ്യകത കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്നു. Power house of the cell. Helps in the production and storage of energy. Abundantly seen in the cells of liver, brain and muscles where energy requirement is high.
5. കോശത്തിലെ പ്രോട്ടീൻ നിർമ്മാണ കേന്ദ്രം. എൻഡോപ്ലാസ്മിക് റെറ്റിക്യുലുമായി ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു. Centre of protein synthesis in the cell. Seen either attached to the endoplasmic reticulum or free in the cytoplasm.
6. ടോണോപ്ലാസ്റ്റ് എന്ന സവിശേഷ സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ളം, ലവണങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ തുടങ്ങിയവ സംഭരിക്കുന്നു. Covered by a characteristic membrane called tonoplast. Stores water, salts, excretory materials etc.