SSLC MATHEMATICS  Unit Test -4
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
chapter: 6 സൂചകസംഖ്യകൾ & 7 തൊടുവരകൾ
Name of the Student *
Name of School *
District *
1. (-5,-4), (3,2) എന്നീ ബിന്ദുക്കൾ  എതിർ മൂലകൾ ആയ ചതുരത്തിന്റെ വശങ്ങൾ അക്ഷങ്ങൾക്ക് സമാന്തരമായാൽ മറ്റു രണ്ടു മൂലകളുടെ സൂചകസംഖ്യകൾ എഴുതുക (The sides of a rectangle are parallel to the axes. If the two opposite vertices of the rectangle are (-5,-4)  and (3,2)find the co-ordinates of the other two vertices.) *
1 point
2.ചിത്രത്തിലെ സാമാന്തരികത്തിൻറെ വശങ്ങളുടെ നീളങ്ങൾ 6 cm, 4 cm ഉം അവയ്ക്കിടയിലെ കോൺ 60°ഉം ആയാൽ  സാമാന്തരികത്തിന്റെ മൂലകളുടെ സൂചകസംഖ്യകൾ കാണുക ( In the figure two adjacent sides of a parallelogram are 6 cm and 4 cm the angle between them is 60° What are the co-ordinates of other vertices?) *
1 point
Captionless Image
3. ചിത്രത്തിലെ ചതുരത്തിന്റെ മറ്റു മൂലകളുടെ സൂചകസംഖ്യകൾ കണ്ടെത്തുക ( Find the co-ordinates of other two vertices of the given rectangle ) *
1 point
Captionless Image
4. (2, 3) എന്ന ബിന്ദു (0, a) , (a, 2) എന്നീ ബിന്ദുക്കളിൽ നിന്ന് തുല്യ അകലത്തിൽ ആയാൽ 'a' യുടെ വില എന്ത്? (The distance from the point (2, 3) to the points  (0, a) and (a, 2) are equal. Find the value of 'a') *
1 point
5.(2,3),(2,-13) ,(8,3) എന്നീ ബിന്ദുക്കൾ മൂലകൾ ആയി വരയ്ക്കുന്ന ത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രം കാണുക (Find the circum center of the triangle. with vertices   (2,3),(2,-13) ,(8,3)) *
1 point
6. (A (-3,-2), B (1,-2), C (0,0) D (-3,1) എന്നീ ബിന്ദുക്കളെ യോജിപ്പിച്ച് വരയ്ക്കുന്ന ചതുർഭുജ ത്തിന്റെ വികർണങ്ങളുടെ നീളം കാണുക(A (-3,-2), B (1,-2), C (0,0) D (-3,1) are the four vertices of the quadrilateral. Find the length of it's diagonals) *
1 point
7. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഒരു മട്ടത്രികോണത്തിന്റെ മൂലകൾ ആയി വരാൻ സാധ്യതയുള്ളവ കണ്ടെത്തുക ( From the given set of points  which can be the vertices of a right angled triangle ) *
1 point
8. (-7,5) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നതും X അക്ഷത്തിന് സമാന്തരവുമായ വരയിലെ മറ്റ് രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യകൾ എഴുതുക  ( (-7,5) is a point on a line parallel to X axis write any other two points on the line.) *
1 point
9.  (-1,2) എന്ന ബിന്ദു കേന്ദ്രമായി വരയ്ക്കുന്ന വൃത്തം (6,2) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ ആരം കാണുക. (5,4) എന്ന ബിന്ദുവിന്റെ സ്ഥാനം എവിടെയായിരിക്കും? ( Find the radius of the circle with the point (-1,2) as the centre and it passes through the point (6,2). Examine  whether the given point (5,4) lie inside, outside or on the circle.) *
1 point
10.(9,-3) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്ന വൃത്തത്തിന്റെ കേന്ദ്രം (3, 5) ആണ് വൃത്തത്തിന്റെ വ്യാസം കാണുക ( If the centre of the circle is (3, 5) and a point of the circle is (9,-3) what is the diameter?) *
1 point
11. ഒരു വൃത്തത്തിലെ വ്യാസവും അതിന്റെ അറ്റത്തെ തൊടുവരയും ഉണ്ടാക്കുന്ന കോൺ എത്രയാണ്? (What is the angle between a diameter and a tangent at one end of it ?) *
1 point
12. ഒരു വൃത്തത്തിൽ വരയ്ക്കാവുന്ന തൊടുവര കളുടെ എണ്ണം എത്ര? (How many tangents can be drawn for a circle? ) *
1 point
13. ഒരു വൃത്തത്തിന് പുറത്തുള്ള ഒരു ബിന്ദുവിൽ നിന്ന് വൃത്തത്തിലേക്ക്  വരയ്ക്കാവുന്ന തൊടുവരകളുടെ എണ്ണം എത്ര? (How many tangents can be drawn to a circle from a point outside the circle?) *
1 point
14. വൃത്തത്തിലെ  പരസ്പരം ലംബമായ 2 വ്യാസങ്ങളുടെ അറ്റത്തുകൂടി വരയ്ക്കുന്ന തൊടുവരകൾ കൂട്ടിമുട്ടുന്ന രൂപമെന്ത് ? (Tangents drawn at the ends of two mutually perpendicular diameters makes a polygon. what is the name of that polygon?) *
1 point
15.  3 സെൻറീമീറ്റർ ആരമുള്ള വൃത്തത്തിന്റെ കേന്ദ്രത്തിൽനിന്ന് 5 സെൻറീമീറ്റർ അകലെയുള്ള ഒരു ബിന്ദുവിൽ നിന്ന് വരയ്ക്കുന്ന തൊടുവരയുടെ നീളം എത്ര? ( What is the length of a tangent draw from the point 5 cm away from the centre of a circle with radius 3 cm) *
1 point
16. ഒരു ത്രികോണത്തിന്റെ ചുറ്റളവ് 2S ഉം പരപ്പളവ് Aയും ആയാൽ  അന്തർവൃത്ത ആരം എത്ര? (what is the inradius of a circle drawn in a triangle with area A and perimeter 2S) *
1 point
17. ഒരു വൃത്തത്തിന്റെ പുറത്തുള്ള ബിന്ദുവിൽ നിന്നുള്ള  രണ്ട് തൊടുവരകളും അവ മുട്ടുന്ന ബിന്ദുവിലെ ആരങ്ങളും ചേർന്നുണ്ടാകുന്ന ബഹുഭുജത്തിന്റെ ചുറ്റളവ് 20 സെൻറീമീറ്ററും തൊടുവരയുടെ നീളം 6 സെൻറീമീറ്ററും ആയാൽ വൃത്തത്തിൻറെ ആരം എത്ര?( The perimeter of the polygon obtained with two  radii and tangents at the ends of the radii from a point outside the circle is 20cm. If the length of the tangent is 6 cm,what is the radius of the circle?) *
1 point
18. ലംബ വശങ്ങൾ 6 സെൻറീമീറ്റർ , 8 സെൻറീമീറ്റർ ആയ ഒരു മട്ടത്രികോണത്തിന്റെ അന്തർവൃത്തത്തിന്റെ ആരം എത്ര? ( what is the inradius of a right angled triangle with perpendicular sides 6cm and 8cm?) *
1 point
19. ചിത്രത്തിൽ AB =9cm, BP= 3cm, ആയാൽ C P യുടെ നീളം എത്ര? In the figure AB =9cm, BP= 3cm what is the length of CP? *
1 point
Captionless Image
20.  ∆ ABC യുടെ മൂന്ന് വശങ്ങളും തൊടുന്ന വൃത്തം വരച്ചിരിക്കുന്നു. AB= 4 cm, BC= 5 cm, AC= 7 cm ആയാൽ 3 ശീർഷങ്ങളിലേക്കുമുള്ള   തൊടുവരകളുടെ നീളം എത്ര? A circle is drawn by touching three sides of a triangle with sides-  4 cm,  5 cm and  7 cm. Find the length of tangents from each vertices *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy