നേരറിവ് -കുട്ടിയെ അറിയാന്‍.....മികവിലേയ്ക്കുയര്‍ത്താന്‍..
പ്രിയ സുഹൃത്തേ,
ഊരൂട്ടമ്പലം ഗവ. യു പി സ്കൂളില്‍ ഈ വര്‍ഷം പഠനം നടത്തുന്ന ഒാരോ കുട്ടിയെയും സമഗ്രമായി അറിഞ്ഞ് അവന്റെ പഠനത്തില്‍ കൃത്യതയോടെ വഴികാട്ടിയാകുന്നതിന് തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് 'BUILD '. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . ഇതില്‍ വിദ്യാലയത്തിലെത്തുന്ന ഒാരോ കുട്ടിയിലും പഠനനേട്ടം ഉറപ്പുുവരുത്തുന്ന പദ്ധതിയാണ് 'SCOrE'.വിദ്യാലയത്തിലെത്തുന്ന ഒാരോ കുട്ടിയെയും സമഗ്രമായി അറിഞ്ഞാല്‍ മാത്രമേ അവനെ മികവിലേയ്ക്കുയര്‍ത്താന്‍ കഴിയൂ .ഒാരോ കുട്ടിയുടെയും കഴിവുകള്‍ , പരിമിതികള്‍ , ജീവിത പശ്ചാത്തലം ,നൈപുണികള്‍ ......കൃത്യതയോടെ മനസിലാക്കിയാല്‍ അധ്യാപികയ്ക്കു ആ കുട്ടിയുടെ പഠനത്തില്‍ ഏറെ സഹായിക്കാന്‍ കഴിയും . ആയതിനാല്‍ കുട്ടിയെ സമഗ്രമായി അറിഞ്ഞ് അവനെ മികവിലേയ്ക്കുയര്‍ത്തുന്നതിനായുള്ള ഈ വിരശേഖരണ ഫോര്‍മാറ്റ് പൂര്‍ത്തിയാക്കി വിദ്യാലയ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു
സ്നേഹാദരങ്ങളോടെ,
സ്റ്റുവര്‍ട്ട് ഹാരീസ്
പ്രഥമാധ്യാപകന്‍